ഹെവി ഡ്യൂട്ടി ട്രക്കുകൾ പാർക്ക് ചെയ്യുന്നതിന് അഞ്ച് സ്ഥലങ്ങൾ അനുവദിച്ചു

0
19

കുവൈത്ത് സിറ്റി: ഹെവി ഡ്യൂട്ടി ട്രക്കുകൾക്ക് പാർക്ക് ചെയ്യുന്നതിന് 5 സ്ഥലങ്ങൾ കുവൈത്ത് മുനിസിപ്പാലിറ്റി കണ്ടെത്തി, ഈ പ്രദേശങ്ങൾ പൊതുമരാമത്ത് മന്ത്രാലയത്തിന് കൈമാറി.ജഹ്‌റ ഗവർണറേറ്റിലെ (അബ്ദാലി റോഡിന് കിഴക്ക്) 500,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു സൈറ്റും ഇതിൽ ഉൾപ്പെടുന്നുണ്ട്. മറ്റു സ്ഥലങ്ങൾ ഇവയൊക്കെയാണ് – അഹമ്മദി ഗവർണറേറ്റിലെ (സുലൈബിയ റോഡിന് കിഴക്ക്) ട്രക്ക് അസംബ്ലി സൈറ്റ്,അഹമ്മദി ഗവർണറേറ്റിലെ മിന അബ്ദുല്ല, ജഹ്‌റ ഗവർണറേറ്റിലെ (അബ്ദാലി റോഡിന്റെ പടിഞ്ഞാറ്), അൽ-ലിയ, 500,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രദേശം, ജഹ്‌റ ഗവർണറേറ്റിലെ തന്നെ (സാൽമി റോഡ്) കോഴി ഫാമുകൾക്ക് പടിഞ്ഞാറ്500,000 ചതുരശ്ര മീറ്റർ പ്രദേശം എന്നിവയാണ് നിശ്ചയിച്ചിരിക്കുന്നത്.