കുവൈത്ത് സിറ്റി: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ വിയോഗം മതേതര കേരളത്തിനു തീരാ നഷ്ടമാണെന്ന് പിസിഎഫ് കുവൈറ്റ് അനുശോചന കുറിപ്പിലൂടെ അറിയിച്ചു.
സൗമ്യനായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം, സദാ പുഞ്ചിരി തൂകിയിരുന്ന അദ്ദേഹം രാഷ്ട്രീയ എതിരാളികളോട് പോലും മാന്യമായി ഇടപെട്ടു, അനുകരണീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.