ഓക്സിജനും വെൻറിലേറ്ററും ഉൾപ്പെടെ കുവൈത്തിൽ നിന്നുള്ള ആദ്യ വിമാനം ശനിയാഴ്ച ഇന്ത്യയിൽ എത്തും

0
27

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയിലേക്ക് കുവൈത്തിൽ നിന്നുള്ള ആദ്യ സഹായം മെയ് ഒന്ന് ശനിയാഴ്ചയോടെ എത്തും. പ്രത്യേക സൈനിക വിമാനത്തിലാണ് ഇന്ത്യയിലേക്ക് സഹായങ്ങളെത്തിക്കുക. ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ ജാസിം അല്‍ നജിം ആണ് ഇക്കാര്യം വ്യക്തമാക്കിയത് .

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍, വിവിധ വലിപ്പത്തിലുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള പോരാട്ടത്തില്‍ ഇന്ത്യയെ സഹായിക്കുന്നതിന്റെ ആദ്യ പടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി കി.

നേരത്തേ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറുമായി കുവൈറ്റ് വിദേശകാര്യമന്ത്രിയും കാബിനറ്റ് കാര്യമന്ത്രിയുമായ ശെയ്ഖ് ഡോ. അഹ്മദ്നാസര്‍ അല്‍മുഹമ്മദ് അല്‍ജാബിര്‍ അല്‍ സബാഹ്മായി ടെലഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും കുവൈത്ത് നൽകുമെന്നാണ് അദ്ദേഹം അറിയിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കുവൈത്ത് മന്ത്രിസഭായോഗത്തിൽ ഇന്ത്യയ്ക്ക് അടിയന്തര സഹായമെത്തിക്കാന്‍ തീരുമാനമെടുത്തിരുന്നു.