കുവൈത്ത് സിറ്റി: അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ട ശേഷം കുവൈത്ത് എയർവേയ്‌സ് കോർപ്പറേഷൻ്റെ വെബ്‌സൈറ്റ് പുനഃസ്ഥാപിച്ചതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. കെഎസി യുടെയും യാത്രക്കാരെ സംബന്ധിച്ച ഡാറ്റകളൊന്നും തന്നെ ചോർന്നിട്ടില്ലെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു . വെബ്സൈറ്റിൻ്റെയും സൈറ്റിലെ വിവരങ്ങളുടെയും സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Kuwait Airways would like to address the temporary disruption that occurred to its website over the past weekend, and assures its followers that it continues to exercise all necessary protective measures against any attempts in cyber security attacks .
— Kuwait Airways (@KuwaitAirways) June 22, 2022