കുവൈത്ത് സിറ്റി: മെയ് 5 മുതൽ കുവൈത്ത് എയർവേയ്‌സ് ലണ്ടനിലേക്കുള്ള സർവീസുകൾ ആരംഭിക്കും. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് എയർലൈൻസ് ഇക്കാര്യം അറിയിച്ചത്. വൈകാതെ തന്നെ ഇതിനു വേണ്ടിയുള്ള ബുക്കിംഗ് സർവീസുകൾ ആരംഭിക്കുമെന്നും ദിനേന രണ്ട് ഫ്ലൈറ്റുകൾ വീതം സർവീസ് നടത്തുമെന്നും അധികൃതരെ ഉദ്ധരിച്ച് അൽ
അൻബാ ദിനപത്രം റിപ്പോർട്ട് ചെയ്തു