കുവൈത്ത് എയർവേയ്സ് 10,000 യാത്രക്കാരെയും 6,000 ടൺ ചരക്കുകളും കുവൈത്തിനും ചൈനയ്ക്കുമിടയിൽ ട്രാൻസ്പോർട്ട് ചെയ്തു

0
28

ചൈനീസ് നഗരമായ ഗ്വാങ്‌ഷോയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസിൽ ഒരുവർഷം പൂർത്തീകരിച്ച കുവൈത്ത് എയർവെയ്സിനെ അഭിനന്ദിച്ച് കുവൈറ്റിലെ ചൈനീസ് അംബാസഡർ ലി മിംഗ്ഗാംഗിൽ സന്ദേശം അയച്ചു. കുവൈത്ത് എയർവേയ്സിന്റെ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ക്യാപ്റ്റൻ ഈസ അൽ-ഹദ്ദാദിനാണ് അനുമോദന സന്ദേശമയച്ചത്. ഇക്കാലയളവിൽ ഒരു ലക്ഷത്തോളം യാത്രക്കാരെയും 6000 ടൺ ചരക്കുകളും ഇരുരാജ്യങ്ങൾക്കുമിടയിൽ കുവൈത്ത് എയർവെയ്സ് ട്രാൻസ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള മാനുഷികവും വ്യാപാരപരവുമായ ബന്ധം കൂടുതൽ ആഴത്തിലാക്കാനും സുഗമമാക്കാനും ഇത് സഹായിച്ചതായി ഗാങ് പറഞ്ഞു.