ദേശീയ, വിമോചന ദിന ആചരണങ്ങളിൽ ഏവരെയും അഭിനന്ദിച്ച് കുവൈത്ത് അമീർ

0
22

കുവൈത്ത് സിറ്റി : ദേശീയ ദിനത്തിന്റെ അറുപതാം വാർഷികത്തിലും വിമോചന ദിനത്തിന്റെ 30-ാം വാർഷികത്തിലും കുവൈത്ത് ജനതയെ അഭിസംബോധന ചെയ്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ അൽ സബ. സ്വദേശികളും പ്രവാസികളും ആയ ഏവർക്കും അദ്ദേഹം ഞായറാഴ്ച ആശംസകൾ നേർന്നു. ഈ രണ്ട് സുപ്രധാന അവസരങ്ങളിലും ജനങ്ങൾ കാണിച്ച സൗഹൃദ സന്തോഷ അന്തരീക്ഷത്തെ അമീർ അഭിനന്ദിച്ചു. അതോടൊപ്പം, മഹത്തരമായ രാജ്യത്തിൻറെ സ്ഥാപക പിതാക്കന്മാരെയും അന്തരിച്ച അമീർ ഷെയ്ഖ് സബ അൽ-അഹ്മദ് അൽ സബ രാജ്യത്തിനും ജനങ്ങൾക്കും നൽകിയ സംഭാവനകളെയും അമീർ അനുസ്മരിച്ചു.

ഇറാഖ് അധിനിവേശത്തെ നേരിടുന്നതിൽ അന്തരിച്ച അമീറിർ വഹിച്ച പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു, മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളെയും, തടവുകാരായവരെയും, കാണാതായവരെയു അമീർ അനുസ്മരിച്ചു.