കുവൈത്ത് സിറ്റി: കോവിഡ് ദുരിതങ്ങൾക്കിടയിലും ഇന്ത്യയിൽ വീശിയടിച്ച ടൗട്ടേ ചുഴലിക്കാറ്റിൽ രാജ്യം നേരിട്ട ആൾ നാശത്തിലും മറ്റ് നാശനഷ്ടങ്ങളിലും അനുശോചനം അറിയിച്ച് കുവൈത്ത് അമീർ. ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിന് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ അൽ സബ ചൊവ്വാഴ്ച അനുശോചന സന്ദേശം വായിച്ചു.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടിയും പരിക്കേറ്റവർക്ക് അതിവേഗം സുഖം പ്രാപിക്കുന്നതായും ദൈവത്തിനോട് പ്രാർത്ഥിക്കുന്നുതായി അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. പ്രകൃതിദുരന്തത്തിന്റെ പ്രത്യാഘാതങ്ങളെ അതിജീവിക്കാൻ സൗഹൃദ രാജ്യത്തിലെ ഉദ്യോഗസ്ഥർക്ക് കഴിയുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. കുവൈത്ത് കിരീടാവകാശി, ഷെയ്ഖ് മിിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബ, പ്രധാനമന്ത്രി, ഷെയ്ഖ് സബ ഖാലിദ് അൽ-ഹമദ് അൽ-സബ, എന്നിവരുംംം സന്ദേശങ്ങൾ അയച്ചിരുന്നു