കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഫോേട്ടാഗ്രാഫറും സാംസ്കാരിക പ്രവർത്തകനുമായ അൻവർ സാദത്ത് അനസിൻ്റെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കുവൈത്തിലെ അമീരി ആശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അൻവർ രോഗവിമുക്തനായതിനുശേഷമാണ് മരണപ്പെട്ടത്. നാളെ ഉച്ചയോടെ നേരിട്ടുള്ള വിമാനത്തിൽ മൃതദേഹം കോഴിക്കോട് എത്തിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുവൈത്തിലെ സുലൈബിക്കാത്തിൽ രാവിലെ 10 മണിക്ക് മയ്യത്ത് നമസ്കാരം നടക്കും. കോഴിക്കോട് ബിലാത്തിക്കുളം സ്വദേശിയാണ് മരിച്ച അൻവർ
ഭാര്യ:അൻസില അൻവർ