ഇന്ത്യയിൽ നിർമ്മിച്ച ഓക്സ്ഫോർഡ് വാക്സിൻ ദുബൈയിൽ, ഹെൽത്ത് അതോറിറ്റി അംഗീകാരം നൽകി

0
29

ഇന്ത്യയിലെ പൂന സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച അസ്ട്ര സെനിക്ക വാക്സിൻ്റെ ആദ്യ ബാച്ച് ദുബൈയിൽ എത്തിച്ചു. രണ്ടുലക്ഷം ഡോസ് അസ്ട്രസെനക്ക വാക്സിനാണ് ഇന്ന് ദുബൈയിലെത്തിയത്. ഇതിനു തൊട്ടു പുറകെ ഇന്ത്യൻ നിർമിത വാക്സിന് അംഗീകാരം നൽകിയതായി ദുബൈ ഹെൽത്ത് അതോറിറ്റി പ്രഖ്യാപിച്ചു.

ദുബൈ ഹെൽത്ത് അതോറിറ്റി അടിയന്തര സാഹചര്യത്തിൽ ഉപയോഗത്തിനും വിതരണത്തിനും അനുമതി നൽകുന്ന മൂന്നാമത്തെ വാക്സിനാണ് അസ്ട്രസെനക്ക, ഇതുകൂടാതെ ചൈനയുടെ സിനോഫാം, അമേരിക്കയുടെ ഫൈസർ എന്നി വാക്സിനുകൾക്ക് അതോറിറ്റി നേരത്തെ അനുമതി നൽകിയിരുന്നു. വാക്സിൻ ആവശ്യമുള്ളവർ ദുബൈ ഹെൽത്ത് അതോറിറ്റി മുഖേന അപ്പോയിന്‍റ്മെന്‍റ് എടുക്കണം.അബൂദബി റഷ്യയുടെ സ്പുട്നിക് വാക്സിനും അംഗീകാരം നൽകിയിരുന്നു