കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് നടത്തിയ സുരക്ഷ പരിശോധനയിൽ താമസ നിയമം ലംഘിച്ചതിന് 34 പേരെ അറസ്റ്റ് ചെയ്തു. കുവൈറ്റ് മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ അടങ്ങിയ ത്രികക്ഷി സമിതിയാണ് പരിശോധന സംഘടിപ്പിച്ചത്.