ഐഎംസിസി കുവൈറ്റ്‌ കമ്മിറ്റി പുനഃ സംഘടിപ്പിച്ചു

0
7

ഐഎൻഎൽ പ്രവാസി ഘടകം ഐഎംസിസി കുവൈറ്റ്‌ കമ്മിറ്റി പുനഃ സംഘടിപ്പിച്ചു. ഹമീദ് മധുർ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശരീഫ് താമരശ്ശേരി സ്വാഗതം പറഞ്ഞു. മുൻ ഐഎംസിസി കുവൈറ്റ്‌ പ്രെസിഡെന്റ് ഈസ്ഹാഖ് കണ്ണൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികൾ :-

ഹമീദ് മധുർ (ചെയർമാൻ),
സത്താർ കുന്നിൽ (പ്രെസിഡെന്റ് ), ശരീഫ് താമരശ്ശേരി (ജനറൽ സെക്രട്ടറി ), അബൂബക്കർ എ ആർ നഗർ ( ട്രെഷറർ ), ഉമ്മർ കൂളിയങ്കാൽ (ഓർഗനൈസിങ് സെക്രട്ടറി ) എന്നിവരെ 2021-23 വർഷത്തെക്കുള്ള പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ :

ഖാലിദ് ബി കെ ഹദ്ദാദ് നഗർ , മുനീർ പാപ്പിനിശ്ശേരി, കുഞ്ഞഹമ്മദ് അതിഞ്ഞാൽ (വൈസ് പ്രെസിഡെന്റ്മാർ )

റഷീദ് പുതിയങ്ങാടി,
അൻവർ തച്ചൻപൊയിൽ, അഷ്‌റഫ് ചാപ്പയിൽ (സെക്രട്ടറിമാർ )

മുനീർ ബീരിച്ചേരി, സിറാജ് പാലക്കി കൊളവയൽ, റഷീദ് ഉപ്പള , തുടങ്ങിയവർ സംസാരിച്ചു. കഴിഞ 2 വർഷങ്ങളിലായി വിവിധ മേഖലകളിലായി 25 ലക്ഷത്തിലധികം രൂപയുടെ സാന്ത്വന പ്രവർത്തനങ്ങൾ നടത്തിയതായി സാമ്പത്തിക റിപ്പോർട്ടിൽ അറിയിച്ചു. വരും കാലയളവിൽ നൂതനമായ പദ്ധതികളിലൂടെ പ്രവർത്തനം സജീവമാക്കാനും യോഗം തീരുമാനിച്ചു. അബൂബക്കർ എ ആർ നഗർ നന്ദി പറഞ്ഞു