ബിഗ് ബിയുടെ ജന്മദിനത്തിൽ ഫ്രീ മെഡിക്കൽ ക്യാമ്പുമായി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫർ അസോസിയേഷൻ

0
20

കുവൈത്ത് സിറ്റി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫർ അസോസിയേഷൻ ഇന്റർനാഷണൽ കുവൈറ്റ് ചാപ്റ്റർ , ഫർവാനിയ ബദർ ആൽ സമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ ഫ്രീ മെഡിക്കൽ ക്യാമ്പിലും ആരോഗ്യ സെമിനാറിലും 150 ലധികം പേർ പങ്കെടുത്തു. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫർ അസോസിയേഷൻ ഇന്റർനാഷനൽ കുവൈറ്റ് രക്ഷാദികാരി മനാഫ് മനു മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നിസ്സാം ഉൾഹഖ് അധ്യക്ഷത വഹിച്ചു . ജോയ്ന്റ് സെക്രട്ടറി ജിതിൻ ആന്റണി നന്ദി പറഞ്ഞു. ബദർ അൽ സമാ ഹോസ്പിറ്റൽ പ്രധിനിധി സിറാജിന്റെ സാന്നിധ്യത്തിൽ ബദർ അൽ സമാ മാർക്കറ്റിംഗ് എക്സികുട്ടീവുമാരായ പ്രീമയും രഹാജനും , മമ്മൂട്ടി ഫാൻസ്‌ കുവൈറ്റ്‌ ചാപ്റ്ററിന്റെ മൊമെന്റോ കൈപ്പറ്റി. മമ്മൂട്ടി ഫാൻസ്‌ എക്സിക്യൂട്ടീവ് മെമ്പർമാരായ അബ്ദുൽ കാദർ , ഉമ്മർ , ഷാഹിൻ ബദർ അൽ സമാ നേഴ്സിങ് ഇൻ ചാർജ് ജോവിൻ എന്നിവർ സന്നിഹിതരായിരുന്നു . സൗജന്യ മെഡിക്കൽ ചെക്കപ്പിന്റെ മുഖ്യ സ്പോൺസർമാരായിരുന്ന ലുലു എക്സ്ചേഞ്ച് , ഗ്രാൻഡ് ഹൈപ്പർ , കൊച്ചിൻ സ്റ്റുഡിയോ എന്നിവരോടുള്ള നന്ദി അറിയിച്ചു.