വിസ്മയ ഭാരവാഹികൾ അംബാസിഡറുമായി ചർച്ച നടത്തി

0
20

കുവൈത്ത് സിറ്റി : വിസ്മയ ഇന്റർനാഷണൽ ആർട്സ് ആൻഡ് സോഷ്യൽ സർവീസ് ( വിസ്മയ കുവൈത്ത് ) ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ സിബി ജോർജുമായി ചർച്ച നടത്തി.
വിസ്മയ കുവൈത്തിന്റെ ഒന്നാം വാർഷികത്തോടെ അനുബന്ധിച്ച് സംഘടനയിലെ പ്രമുഖ വനിതകളെ കുവൈത്തിൽ വച്ച് മെയ് 20 ന് ” വിമൻസ് അച്ചീവ്മെന്റ് അവാർഡ് ” നൽകി ആദരിക്കുന്നതിന് കുറിച്ച് വിശദീകരിച്ചു . ഒപ്പം സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിക്കുകയും ചെയ്തു.
വിസ്മയ പ്രസിഡൻറ് കെ.എസ്. അജിത്ത് കുമാർ, ചെയർമാൻ പി. എം.നായർ, രക്ഷാധികാരി പി.ജി.ബിനു , മീഡിയ കോർഡിനേറ്റർ റ്റി.കെ. ശരണ്യ ദേവി, തമിഴ് വിംഗ് കോർഡിനേറ്റർ ദിവ്യ രമേഷ്, തമിഴ് വിംഗ് സെക്രട്ടറി സുഭാഷിണി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു