തർക്കങ്ങൾക്കു പകരം സംവാദങ്ങൾ ശക്തിപ്പെടണം.പി.എം.എ ഗഫൂർ

0
24

തർക്കങ്ങൾ ശത്രുതയിലേക്കും വെറുപ്പിലേക്കും മാത്രമേ വഴിനടത്തൂ. വൈവിധ്യങ്ങളെ ഉൾകൊള്ളാൻ സാധിക്കാതെ വരുമ്പോളാണ്‌ തർക്കങ്ങളും ശത്രുതയും സമൂഹത്തെ ഛിദ്രതയിലേക്ക്‌ നയിൽകുന്നത്‌. സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്‌ ജനാധിപത്യത്തിന്റെ രീതി. തർക്കങ്ങൾ ഫാസിസത്തിന്റെ രീതിയാണ്‌. സ്നേഹത്തിന്റെ ഭാഷ ഉപയോഗിക്കാൻ ആളില്ലാതെ അനാഥമാകുന്ന കാഴ്ചയാണ്‌ വ്യാപകമാകുന്നത്‌. ഒരു സമൂഹമെന്ന നിലയിൽ നമ്മളെ രൂപപ്പെടുത്തിയ വലിയ മനുഷ്യരെല്ലാം സ്നേഹത്തിന്റെ ഭാഷയിലാണ്‌ സംസാരിച്ചത്‌. മനുഷ്യർക്കിടയിലെ വ്യത്യാസങ്ങളെ വൈരുദ്ധ്യങ്ങളായി കാണുന്നതിനു പകരം വൈവിധ്യങ്ങളായി കാണാനാണ്‌ അവരെല്ലാം പഠിപ്പിച്ചത്‌. സമാധാനപൂർണ്ണമായ ഒരു സാമൂഹികാന്തരീക്ഷം അപ്പോൽ മാത്രമേ സാധ്യമാകൂ.

കുവൈറ്റ്‌ കേരള മുസ്ലിം സോസിയേഷൻ മാനവികതയുടെ വർത്തമാനം എന്ന വിഷയത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താൻ ഓഡിറ്റോറിയത്തിൽ നടന്ന സൗഹൃദ സമ്മേളനത്തിൽ മുഖ്യാതിഥി യായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുക്കണക്കിന് സ്ത്രീകളും പുരുഷന്മാരും ചടങ്ങിൽ സംബന്ധിച്ചു. ജന ബാഹുല്യം കാരണം ഓഡിറ്റോറിയത്തിന് പുറത്തും സ്ഥല സൗകര്യം ഏർപ്പെടുത്തിയിരുന്നു. ആയിരക്കണക്കിനാളുകൾ യു ട്യൂബ് ഫേസ് ബുക്ക് ഇൻസ്റ്റാഗ്രാം എന്നീ മീഡിയലൂടെ തത്സമയം പരിപാടി വീക്ഷിച്ചു. മനുഷ്യനെ ചേർത്തുപിടിക്കുകയും അവന്റെ പ്രയാസങ്ങളെ അവന്റെ വാക്കുകളിൽ നിന്നും വായിച്ചെടുക്കുകയും അതിനെ തന്റെയും പ്രയാസങ്ങൾ ആക്കി അവന്റെ ഒപ്പം സഞ്ചരിക്കുകയും ചെയ്താൽ തീരാവുന്ന പ്രശ്നം മാത്രമാണ് ഇന്ന് മനുഷ്യൻ അനുഭവിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. കെ കെ എം എ വകയായുള്ള മൊമെന്റോ ചെയർമാൻ ഹംസ പയ്യന്നൂർ ഗഫൂർ സാഹിബിനു നൽകി. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗത്ത പ്രമുഖ വ്യക്തികൾ സംബന്ധിച്ചു. എന്നിവർ സംബന്ധിച്ചു.
കെ കെ എം എ ജനറൽ സെക്രട്ടറി കെ സി റഫീഖ് സ്വാഗതാവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ. വി. മുസ്തഫ നന്ദിയും പറഞ്ഞു. പരിപാടിക്ക് ബി എം ഇക്ബാൽ, പി റഫീഖ്, മജീദ് റവാബി, വി എച്ച് മുസ്തഫ, കെ സി കരീം, ഓ എം ഷാഫി, കലാം മൗലവി, സുൽഫിഖർ എം പി, മൊയ്‌ദു കെ ഒ, കെ വി മുസ്തഫ മാസ്റ്റർ, നാസ്സർ വി കെ, സി എം അഷ്‌റഫ്, വി എ കരീം, ഖാലിദ് ബേക്കൽ, സ്ജബീർ അലി, ലത്തീഫ് ഷെദിയ, ലത്തീഫ് എടയൂർ, പി എം ശരീഫ്, ശിഹാബ് കോഡൂർ, റഹീം പൊന്നാനി എന്നിവർ നേതൃത്വം നൽകി