കുവൈത്ത് സിറ്റി: അത്യന്തം ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന പിഡിപി ചെയർമാനും പണ്ഡിതനുമായ അബ്ദുൾനാസർ മഅദനിക്ക് ചികിത്സ ലഭ്യമാക്കാൻ കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പിസിഎഫ് കുവൈറ്റ് കമ്മിറ്റി അഭ്യർത്ഥിച്ചു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കിഡ്‌നി സംബന്ധമായ മറ്റു രോഗങ്ങൾ അടക്കം അദ്ദേഹത്തിൻറെ ആരോഗ്യ നില വഷളായിരിക്കയാണ്, സുരക്ഷാ കാരണങ്ങളാൽ ബാംഗ്ലൂർ സിറ്റിയിലെ ആശുപത്രികൾ അദ്ദേഹത്തിന് ചികിത്സ നൽകുന്നതിൽ നിന്നും മാറി നിൽക്കുകയാണ് ആയതിനാൽ കേരളത്തിൽ കൊണ്ടുവന്നു ചികിത്സ ലഭ്യമാക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്.
തീർത്തും നിരപരാധിയായ മഅദനിയുടെ വിചാരണ അനന്തമായി നീണ്ടുകൊണ്ടിരിക്കുകയാണ്, നാല് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി നിർദേശം വന്നിട്ട് ആറ് വർഷത്തോളമായി, ചെയ്യാത്ത കുറ്റത്തിന് വിചാരണ തടവുകാരനായി അദ്ദേഹത്തെ നീണ്ടകാലം ശിക്ഷിക്കാനാണ് ഫാസിസ്റ്റു സർക്കാർ ശ്രമിക്കുന്നത്. ഇപ്പോഴത്തെ സുപ്രീം കോടതി ജാമ്യ വ്യവസ്ഥയനുസരിച്ചു ബാംഗ്ലൂരിന് പുറത്തു പോയി ചികിത്സ നടത്താൻ അദ്ദേഹത്തിനാവില്ല, ഇതിനു ഇളവ് തേടിയുള്ള ഹർജിയെ കർണാടകയിലെ മാറി മാറി വന്ന സർക്കാരുകൾ ശക്തമായി എതിർത്തു കൊണ്ടിരിക്കുകയാണ്, ഈ സാഹചര്യത്തിൽ കേരള സർക്കാർ കർണാടകം സർക്കാരുമായി ചർച്ച നടത്തി അദ്ദേഹത്തിന് കേരളത്തിൽ വന്നുകൊണ്ട് ചികിത്സ ലഭ്യമാക്കാനുള്ള പരിഹാരം തേടണം. തുല്യത ഇല്ലാത്ത നീതിനിശേഷത്തിന്റെ ഇരയായ മഅദനിയുടെ നീതിക്കു വേണ്ടി കേരളത്തിലെ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നും ഫർവാനിയയിലെ ബദർ അൽ സമ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ സിദ്ധീഖ് പൊന്നാനി അധ്യക്ഷത വഹിച്ചു, ഹുമയൂൺ അറക്കൽ, റഹീം ആരിക്കാടി, ഷുക്കൂർ കിളിയന്തിരിക്കൽ എന്നിവർ സംസാരിച്ചു, ലത്തീഫ് മദീന പ്രതിജ്ഞ ചൊല്ലി കൊടുത്തു, അബ്ദുൽവഹാബ് ചുണ്ട സ്വാഗതവും സജ്ജാദ് തോന്നിക്കൽ നന്ദിയും പറഞ്ഞു.