കുവൈത്ത്‌ കെ എം സി സി സ്ഥാപക നേതാവ്‌ മർഹൂം എ വി അബ്ദുറഹ്‌മാൻ ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

0
17

കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ കെ എം സി സി സ്ഥാപക നേതാവ്‌, കേന്ദ്ര കമ്മിറ്റി ട്രഷറർ, ജില്ലാ പ്രസിഡണ്ട്‌, മുസ്‌ലിം ലീഗ് ആദ്യകാല സംസ്ഥാന കൗൺസിലർ, പ്രവാസി ലീഗിന്റെ ആദ്യ സംസ്ഥാന വൈസ്. പ്രസിഡണ്ട്‌, കേരള സ്റ്റേറ്റ് ബിൽഡിങ് അസോസിയേഷൻ സ്ഥാപക വൈസ്. പ്രസിഡണ്ടും നാട്ടിലും കുവൈത്തിലും മത സാമൂഹിക മേഖലയിലെ നിറ സാന്നിദ്ദ്യവുമായിരുന്ന കഴിഞ്ഞ ദിവസം അന്തരിച്ച അതിഞ്ഞാലിലെ മർഹൂം കെ വി അബ്ദുൽ റഹ്മാൻ ഹാജിയെയും, മണ്ഡലം ജനസെക്രട്ടറി ഹാരീസ്‌ മുട്ടുന്തലയുടെ മാതാവ്‌ ആസ്യമ്മ, മുസ്ലിം ലീഗിന്റ്‌ സജിവ പ്രവർത്തകൻ കുഞ്ഞബ്ദുള്ള ഹാജി പുഞ്ചാവി എന്നിവരെ കുവൈത്ത്‌ കെഎംസിസി കാഞ്ഞങ്ങാട്‌ മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. അബ്ബാസിയ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഹംസ ബല്ലയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട്‌ സിഹൈൽ ബല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട്‌ ഷറഫുദ്ദീൻ കണ്ണേത്ത്‌ ഉത്ഘാടനം ചെയ്തു.
വാഹന, ഫോൺ മറ്റു സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത്‌ കെഎംസിസി കെട്ടി പടുത്തുയർത്താൻ നിസ്വാർത്ഥമായ സേവന പ്രവർത്തമാണ് കെവിയുടെ നേത്യത്വത്തിൽ നടത്തിയതെന്ന് അനുസ്മരണ പ്രഭാഷകൻ എൻ കെ ഖാലിദ്‌ ഹാജി പറഞ്ഞു.
സംസ്ഥാന ജന.സെക്രട്ടറി എം കെ അബ്ദു റസ്സാക്ക്‌, ഭാരവാഹികളായ ഷഹീദ്‌ പാട്ടില്ലത്ത്‌, റസ്സാക്ക്‌ അയ്യൂർ, ഇഞ്ചിനീയർ മുസ്താഖ്‌, ഹാരീസ്‌ വെള്ളിയോത്ത്‌, ജില്ലാ ജന. സെക്രട്ടറി അബ്ദുള്ള കടവത്ത്‌, കെ പി കുഞ്ഞബ്ദുള്ള, മുഹമ്മദ്‌ ആറങ്ങാടി, സി എച്ച്‌ മജീദ്‌, ഫാസിൽ കൊല്ലം, ഫുആദ്‌, ഫൈസൽ സി എച്ച്‌, അസീസ്‌ തളങ്കര, നവാസ്‌ പള്ളിക്കാൽ, റഫീക്ക്‌ ഓളവറ സംസാരിച്ചു.
മുഹമ്മദലി ബദ്‌രിയ സ്വാഗതവും സിറാജ്‌ എം പി നന്ദിയും പറഞ്ഞു