സ്പന്ദനം കുവൈറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

0
16

കുവൈത്ത് സിറ്റി: സ്പന്ദനം കുവൈറ്റ് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

അസോസിയേഷൻ പ്രസിഡന്റ്  ബിജുഭവൻ സിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രവാസി ലീഗൽ സെൽ കൻട്രി ഹെഡ് ബാബു ഫ്രാൻസിസും കുവൈറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ  സത്താർക്കുന്നിലും ചേർന്ന്  ഉത്ഘാടനം ചെയ്തു.

അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പരിപാടിയിൽ  പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ  സംബന്ധിച്ചും, കാലികപ്രസക്തമായ മറ്റു വിഷയങ്ങളും ചർച്ച ചെയ്യുകയും ചെയ്തു. അതോടൊപ്പം  കലാ പരിപാടികളും അരങ്ങേറി. എക്സിക്യൂട്ടീവ് മെബർ ന്മാരായ സക്കീർ , ശിവൻ, അനില, ഹുസൈൻ. എ.കെ, അനു ഡേവിസ്, നാസർ, മിനി, സുരേഷ്കുമാർ , ഹനീഫഇടശ്ശേരി എന്നിവർ പരിപാടി നിയന്ത്രിച്ചു.

സംഘടനാ ട്രഷറർ സജിമാത്യു,  മോളിക്കുട്ടി  ശ്രീകുമാർ ,സിന്ധുവീണ എന്നിവർ ആശംസകളും സെക്രട്ടറി സന്തോഷ്. ടി.എൻ. നന്ദിയും രേഖപ്പെടുത്തി .