നാല് പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു പോകുന്ന എം അബ്ദുൽ മജീദിന് യാത്ര അയപ്പ് നൽകി

0
39

നാൽപ്പത് വര്ഷത്തെ പ്രവാസ ജീവിതം അവസാനിപ്പി ച്ച് നാട്ടിലേക്ക്  പോകുന്ന കെ എം സി എസ് ഖജാഞ്ചിയും, നിയാർക്ക് കുവൈറ്റ് ചാപ്റ്റർ മാനേജിങ് കമ്മിറ്റി അംഗവുമായ എം അബ്ദുൽ മജീദിന് രണ്ടു സംഘsനകളും സംയുക്തമായി യാത്ര അയപ്പ് നൽകി .

ബഷീർ ബാത്ത അധ്യക്ഷത വഹിച്ച യോഗം എ എം പി .അബ്ദുൽ ഖാലിഖ് ഉത്ഘാടനം ചെയ്തു. പി. മുജീബ് അതിഥികളെ  പരിചയപ്പെടുത്തു . സംഘടനകളുടെ ഉപഹാരം ഭാരവാഹികൾ ചേർന്ന് സമർപ്പിച്ചു. പി . വി. ഇബ്രാഹിം,. അബ്ദുൽ കരീം മുഹമ്മദ്, സുൽഫിഖർ, നിസാർ അലങ്കാർ, ഹംസ കൊയിലാണ്ടി, എം. പി. ജംഷീദ് , എം കെ റിയാസ്. അഷ്‌റഫ് അൽ അമൻ, എ .ടി. നൗഫൽ, റമീസ് ബാത്ത, സാബിർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എം. അബ്ദുൾ മജീദ് മറുപടി പ്രസംഗം നടത്തി. എം. എ. ബഷീർ സ്വാഗതവും എ എം പി റഊഫ് നന്ദിയും രേഖപ്പെടുത്തി