കുട കുവൈത്ത്‌ എക്സിക്യൂട്ടീവ്‌ യോഗം ചേർന്നു.

0
26

‌കുവൈത്തിലെ 14 ജില്ലാ സംഘടനകളുടെയും കൂട്ടായ്‌മയായ കുടയുടെ വാർഷിക എക്സിക്യുട്ടിവ്‌ യോഗം മാർച്ച്‌ 21നു ചേർന്നു.  അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ  ജെന. കൺവീനർ ശ്രീ പ്രേംരാജിന്റെ (പൽപക്‌, പാലക്കാട്‌) നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തുടർപരിപാടികൾ ആസൂത്രണം ചെയ്തു.. എംഎ നിസ്സാം (ട്രാക്ക്‌, തിരുവനന്തപുരം) സ്വാഗതം പറഞ്ഞു,  മീറ്റിങ്ങിൽ മുബാറക്ക്‌ കാമ്പ്രത്ത്‌ (കെഡബ്ല്യുഎ, വയനാട്‌) വാർഷിക റിപോർട്ട്‌ അവതരിപ്പിച്ചു..

കോവിഡ്‌ കാരണം പ്രതികൂലമായ‌ സാഹചര്യത്തിലും കുട അതിന്റെ അംഗങ്ങളായ ജില്ലാ സംഘടനകളോട്‌ ഒത്ത്‌ മാതൃകാപരമായ വിവിധ ഇടപെടലുകൾ നടത്തുകയും അത്‌ പ്രവാസികൾക്ക്‌ ഫലത്തിൽ ഗുണമാവുകയും ചെയ്തതായ്‌ യോഗം വിലയിരുത്തി.. നിലവിലെയും മുൻകാലത്തേയും വിവിധ ജില്ലാ ഭാരവാഹികൾക്ക്‌ ഇടയിൽ ബന്ധം ഊഷ്മളമാക്കുവാൻ കുടയുടെ ഇഫ്താർ സംഘടിപ്പിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

മെയ്‌ മാസം സംഘടിപ്പിക്കാൻ തീരുമാനിച്ച വാർഷിക പൊതുയോഗത്തിൽ കുടയുടെ പുതിയ നേതൃത്വം ഭരണചുമതല ഏൽക്കുന്നതാണു എന്നും ഭാരവാഹികൾ അറിയിച്ചു.. ഹനീഫ്‌ സി, ഷൈജിത്ത്‌ (കെ.ഡി.എ, കോഴിക്കോട്‌) സുധൻ അവിക്കര (കെഇഎ, കാസർകോഡ്‌), ബഷീർ ബത്ത (കെഡിഎൻഎ, കോഴിക്കോട്‌), വാസുദേവൻ , അനീഷ്‌ (മാക്‌, മലപ്പുറം), ജിയാഷ്‌ എകെ, ബിജു സ്റ്റീഫൻ (ടെക്സാസ്‌ തിരുവനന്തപുരം), ലിജീഷ്‌ പി(ഫോക്ക്‌, കണ്ണൂർ) എന്നിവർ പങ്കെടുത്ത്‌ അഭിപ്രായം രേഖപ്പെടുത്തി.. റിയാസ് ഇല്യസ്‌ തോട്ടത്തിൽ (കെഡിഎൻഎ, കോഴിക്കോട്‌) നന്ദി പ്രകാശനം ചെയ്തു..