ആക്മി കുവൈത്ത് കമ്മിറ്റി, ധന സഹായം കൈമാറി

0
53

ആക്മി തൃക്കരിപ്പൂരിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന വിവിധ പരിപാടികളുടെ നടത്തിപ്പിനായുള്ള ആക്മി കുവൈത്ത് കമ്മിറ്റിയുടെ സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു കൈമാറി.

ഗോൾഡൻ ജൂബിലി സംഘാടക സമിതി ഓഫീസിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ വെച്ച് ആക്മി കുവൈത്ത് ജന: സെക്രട്ടറി യു.പി. ഫിറോസിൽ നിന്നും ആക്മി തൃക്കരിപ്പൂർ വൈസ്: പ്രസിഡന്റ് വളപ്പട്ടണം റഷീദ് ഫണ്ട് സ്വീകരിച്ചു.

പ്രസ്തുത ചടങ്ങിൽ ക്ലബ് ജന. സെക്രട്ടറി Er.സി.ഷൗക്കത്തലി, ബാബു, ഖലീഫ ഉദിനൂർ, അബൂദാബി പ്രതിനിധി Er. സി.സമീർ തുടങ്ങിയവർ സംസാരിച്ചു.

കൂടാതെ ആക്മി കുവൈത്ത് പ്രതിനിധി സംസം റഷീദ് ആക്മി തൃക്കരിപ്പൂർ ട്രഷറർ സി.അബ്ദുൽ സത്താർ, യു.പി. ശറഫുദ്ദീൻ, വി.പി. സിദ്ധീഖ്,അബ്ദുല്ല വി.പി., ശിഹാബ് വലിയപറമ്പ്, ഇഖ്ബാൽ, ദിനേശൻ, ഏ.ജി.സി. അസീസ്, എള്ളത്ത് കൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.