കുവൈറ്റ് : രാജ്യത്തെ ഈ വർഷത്തെ വ്യോമയാന പ്രദർശമനം ജനുവരി 15 മുതൽ 18 വരെ. ‘വിഷൻ 2035’പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപകരെ ആകർഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇത്തവണത്തെ പ്രദർശനം സംഘടിപ്പിക്കുന്നത്.
കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ രക്ഷകർതൃത്തിലാണ് പരിപാടി, കുവൈറ്റ് അന്തരാഷ്ട്ര വിമാനത്താവളത്തിന് അനുബന്ധമായുള്ള അമീരി എയർപോർട്ടിലാണ് സംഘടിപ്പിക്കുന്നത്. വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾക്ക് പുറമെ വിമാനങ്ങൾ, ഹെലികോപ്ടറുകൾ, എൻജിൻ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവുമുണ്ട്.
പ്രദര്‍ശനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ആദ്യദിനം വിഐപികൾക്കും രണ്ടാം ദിവസം മന്ത്രിമാർ, സർക്കാർ വകുപ്പുകൾ, കമ്പനികൾ എന്നിവർക്കാണ് പ്രവേശനം.മൂന്നാം ദിനം മുതൽ പൊതുജനങ്ങൾക്കും ഷോ കാണാൻ അവസരമുണ്ടാകും. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീരി ദിവാൻ, സിവിൽ ഏവിയേഷൻ വകുപ്പ്, വാർത്താവിനിമയ മന്ത്രാലയം എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് പരിപാടി. പ്രദർശനത്തിനൊപ്പം സെമിനാറുകളും മറ്റ് വൈജ്ഞാനിക പരിപാടികളും സംഘടിപ്പിക്കും.