“വീട്ടുജോലിക്കാർ” ഇനി ഇല്ല, ഇനി അവർ തൊഴിലാളി

0
25

കുവൈത്ത് സിറ്റി : പ്രാവാസി തൊഴിലാളികളുടെ അന്തസ്സിനെ ബാധിക്കുന്ന ഏതെങ്കിലും വാക്കുകളോ വാക്യങ്ങളോ റിക്രൂട്ട്മെൻറ് പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് കുവൈറ്റ് വാണിജ്യ മന്ത്രാലയം നിരോധിച്ചു. ഇത്തരം പരസ്യങ്ങളിൽ ‘വിൽക്കാൻ’, ‘വാങ്ങാൻ’, ‘നിയോഗിക്കാൻ’തുടങ്ങിയ വാക്കുകൾക്കു പകരം ‘സേവന കൈമാറ്റം’ എന്ന വാക്ക് ഉപയോഗിക്കണമെന്നും എന്നും മന്ത്രാലയം സൂചിപ്പിച്ചു. മെയ്ഡ് അല്ലെങ്കിൽ സർവെൻറ് എന്നീ വാക്കുകൾക്ക് പകരം തൊഴിലാളി എന്ന പദം ഉപയോഗിക്കണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.
വ്യക്തിഗത ഫോട്ടോകൾ, തിരിച്ചറിയൽ കാർഡുകൾ, റെസിഡൻസി അല്ലെങ്കിൽ വീട്ടുജോലിക്കാരുടെ മറ്റേതെങ്കിലും സ്വകാര്യ ഡാറ്റ എന്നിവ പരസ്യങ്ങളിൽ ഉൾപ്പെടുത്തരുതെന്ന് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.