കുവൈത്ത് പ്രവാസിയായ യുവതിയും മകനും നാട്ടിൽ മുങ്ങിമരിച്ചു

0
35

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയായ റൊസാരിയ (35), 11 വയസ്സുള്ള മകൻ ഷോൺ എന്നിവരാണ് മുങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെ മംഗലാപുരത്ത് ആയിരുന്നു സംഭവം. മംഗലാപുരത്ത് കുന്ദാപുരയ്ക്കടുത്ത് ചുങ്കിഗുഡ്ഡെയിലെ നദിയിൽ ഷോൺ അപകടത്തിൽ പെടുകയായിരുന്നു. നടന്നു പോകുന്ന വഴിക്ക് കുട്ടി പുഴയിലേക്ക് കാൽവഴുതി വീണതായാണ് പോലീസ് പറയുന്നത്. മകനെ രക്ഷിക്കുന്നതിനായി യുവതിയും പുഴയിലേക്ക് എടുത്തു ചാടി എന്നാൽ ഇരുവർക്കും നീന്തൽ വശമുണ്ടായിരുന്നില്ല.
കുവൈത്തിലെ അക്ബർ ട്രാവൽസിൽ ജീവനക്കാരിയായിരുന്നു റൊസാരിയ.