അടിയന്തരമായി പ്ലേറ്റ്‌ലെറ്റ്സ്സുകളുടെ ആവശ്യം ഉണ്ടെന്ന് സെൻട്രൽ ബ്ലഡ് ബാങ്ക്

0
29

കുവൈത്ത് സിറ്റി : കുവൈത്തിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ പ്ലേറ്റ്‌ലെറ്റ്സ്കളുടെ ദൗർലഭ്യം.  ദശലക്ഷക്കണക്കിന് രോഗികളുടെ ചികിത്സക്കായി പ്ലേറ്റ്‌ലെറ്റുകൾ അടിയന്തരമായി ആവശ്യമുണ്ടെന്ന് സെൻട്രൽ ബ്ലഡ് ബാങ്ക് ട്വിറ്റെറിൽ കുറിച്ചു.

രക്തത്തിലെ ചെറിയ കോശങ്ങളായ പ്ലേറ്റ്‌ലെറ്റുകൾ കാൻസർ, വിട്ടുമാറാത്ത രോഗങ്ങൾ, അപകട അടിയന്തര ചികിത്സക്കും അത്യാവശ്യമാണ്. 17 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്കും ഗർഭിണികൾ അല്ലാത്ത സ്ത്രീകള്ക്കും ദാനം നടത്താം. പ്ലേറ്റ്‌ലറ്റ്സ് ദാനം ചെയ്യാൻ തയ്യാറുള്ളവർ മരുന്നുകൾ കഴിക്കുന്നവരോ 5 ദിവസമായി കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിച്ചവരോ ആകരുത് എന്നും നിർദ്ദേശം ഉണ്ട്.