കുവൈത്ത് സിറ്റി നവീകരണ പദ്ധതിക്കായുള്ള പഠനത്തിന് അര ദശലക്ഷം ദിനാറിൻ്റെ ടെൻറർ അനുവദിച്ചു

0
26

കുവൈത്ത് സിറ്റി: കുവൈറ്റ് സിറ്റിയെ നവീകരിച്ച് കൂടുതൽ മനോഹരമാക്കുന്നതിനുമുള്ള പദ്ധതിക്കുള്ള പഠനങ്ങൾക്കായി കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പർച്ചേസ് കമ്മിറ്റി അര ദശലക്ഷം ദിനാറിന്റെ ടെൻഡർ സ്വീകരിച്ചു. നിയമങ്ങൾക്കും നിയന്ത്രണ സർക്കുലറുകൾക്കും അനുസൃതമായി, സാമ്പത്തിക അക്രഡിറ്റേഷന്റെ ലഭ്യതയും റെഗുലേറ്ററി അധികാരികളിൽ നിന്ന് ആവശ്യമായ അനുമതികളും കമ്മിറ്റി വ്യവസ്ഥ ചെയ്തു കൊണ്ടാണിതെന്ന് പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു.

കുവൈത്തിൻ്റെ പാരമ്പര്യത്തിലൂന്നി പാരിസ്ഥിതിക, സാമ്പത്തിക, സാംസ്കാരിക, വിനോദ മേഖലകൾക്ക് അനുസൃതമായി കുവൈറ്റ് നഗരത്തെ മനോഹരമാക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.