കുവൈത്ത് സിറ്റി: ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെ അർഹരായ മുൻനിര തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണ സാധനങ്ങൾ നൽകുന്നതിന് മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ-ഷുറൈആൻ അറിയിച്ചു. 2022 മാർച്ച് ഒന്ന് മുതൽ സൗജന്യ ഭക്ഷണം വിതരണം ആരംഭിക്കും. കോവിഡ് -19 മഹാമാരിയെ നേരിടുന്നതിനുള്ള മുൻനിര പോരാളികളുടെ സംഭാവനകളെ മാനിച്ച് കൊണ്ടാണ് തീരുമാനം. രാജ്യത്തെ പാർപ്പിട മേഖലകളിലുടനീളം സ്ഥിതി ചെയ്യുന്ന (സെലിബ്രേഷൻ പബ്ലിക് ഹോൾ ) പൊതു ഹാളുകളിൽ പ്രവാസികൾക്കുള്ള ഭക്ഷണസാധനങ്ങളുടെ വിതരണം നടക്കും.
Home Middle East Kuwait പ്രവാസികൾ ഉൾപ്പെടെയുള്ള മുൻനിര പോരാകൾക്ക് സൗജന്യ ഭക്ഷണം നൽകുമെന്ന് കുവൈത്ത് വാണിജ്യ മന്ത്രി