റിയാദിലെ ഇന്ധന റിഫൈനറിക്കുനേരെയുള്ള ഹുതി ആക്രമണത്തെ അപലപിച്ച്‌‌ കുവൈത്ത്

0
31

കുവൈത്ത്‌ സിറ്റി: സൗദിയിലെ റിയാദില്‍ ഇന്ധന റിഫൈനറിക്ക്‌ നേരെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ കുവൈത്ത്‌ വിദേശകാര്യമന്ത്രാലയം അപലപിച്ചു. സൗദിക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ ആ രാജ്യത്തിന്‌ മാത്രിമല്ല ഗള്‍ഫ്‌ മേഖലയ്‌ക്ക്‌ തന്നെ ഭീഷണിയാണെന്ന്‌ മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. അതേസമയം ഇത്‌ ലോകത്തെ ഊര്‍ജ്ജ വിതരണത്തിനും ആഗോള സമ്പദ്‌ വ്യവസ്ഥയ്‌ക്കും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള വെല്ലുവിളിയാണെന്നും അഭിപ്രായപ്പെട്ടു. ഇത്തരെ തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ച്‌ നില്‍ക്കുകയും, ഇവ അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുകയും വേണമെന്നും പ്രസ്‌താവനയില്‍ പറയുന്നു.