കോവിഡ് 19: കുവൈറ്റിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 130

0
23

കുവൈറ്റ്: രാജ്യത്ത് കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 130 ആയി. ഇതുവരെയുള്ള കണക്കുകളാണിത്. ഇതില്‍ 12 പേർ രോഗമുക്തി നേടി. നിലവില്‍ 112 പേരാണ് ചികിത്സയിലുള്ളതെന്നാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഓരോ ദിവസത്തെയും സ്ഥിതിഗതികൾ ആരോഗ്യമന്ത്രാലയം പത്രസമ്മേളനത്തിൽ വിശദീകരിക്കാറുണ്ട്. ഇന്ന് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ഇതുവരെയുള്ള കണക്കുകൾ ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് വിശദീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 7 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം തന്നെ യുകെയിൽ നിന്ന് തിരികെയെത്തിയ സ്വദേശികളാണന്നും അദ്ദേഹം അറിയിച്ചു.