കൊവിഡ് വാക്സിൻ സ്വീകരിച്ചവരെ നിർബന്ധിത ക്വാറൻ്റൈനിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര പഠനങ്ങളും നടപടികളും പരിഗണിക്കും

0
13

കുവൈത്ത് സിറ്റി:  കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്ക്  നിർബന്ധിത ഹോട്ടൽ ക്വാറൻ്റൈനിൽ ഇളവ് നൽകണമെന്ന നിർദ്ദേശം ആരോഗ്യമന്ത്രാലയം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. വിദേശത്ത് നിന്ന് കുവൈത്തിലേക്ക് മടങ്ങിയെത്തുന്ന വാക്സിൻ എടുത്ത ആളുകളെ ഹോട്ടൽ ക്വാറൻ്റൈന് പകരം ഹോം ക്വാറന്റൈനിൽ പോകാൻ അനുവദിക്കണമെന്ന നിർദ്ദേശമാണ് പരിഗണിക്കുന്നത്.

ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി, സമീപകാലത്തെ അന്താരാഷ്ട്ര പഠനങ്ങളും  നടപടികളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി മന്ത്രാലയം ജനറൽ ഹെൽത്ത് അഫയേഴ്‌സ് സെക്രട്ടറി ഡോ. ബോത്തൈന അൽ മുദഫ് വാർത്താ ഏജൻസിയോട് പറഞ്ഞു.

കുത്തിവയ്പ്പിനായി രജിസ്റ്റർ ചെയ്ത പൗരന്മാരും പ്രവാസികളും ഉൾപ്പെടെ ഉള്ളവരിൽ 65 വയസും അതിൽ കൂടുതലുമുള്ള ആളുകളുടെ വാക്സിനേഷൻ  പൂർത്തിയായി. എന്നാൽ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 17 നാല് ശതമാനം മാത്രമാണ് ആണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.