കുവൈറ്റ് കിരീടാവകാശി പ്രധാനമന്ത്രിയിൽ നിന്ന് രാജിക്കത്ത് സ്വീകരിച്ചു

0
28

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദിൽ നിന്നും കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ സബാഹ് രാജിക്കത്ത് സ്വീകരിച്ചതായി ദേശീയ വാർത്താ ഏജൻസി കുന റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിക്കെതിരെ പാർലമെന്റിൽ അവിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് അധികാരമേറി വെറും മൂന്നുമാസത്തിനകം മന്ത്രിസഭ രാജി വെച്ചത്.