കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമി പോർട്ട് വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ലഹരിവസ്തുക്കൾ കസ്റ്റംസ് വിഭാഗം പിടികൂടി. ഒരു കിലോയോളം ഷാബു ആണ് പിടികൂടിയത്. സംഭവത്തിൽ അറബ് വംശജനെ അറസ്റ്റ് ചെയ്തു. ഒരു ട്രെയിലർ ട്രക്കിൽ വസ്ത്രങ്ങൾ നിറച്ച പെട്ടിക്കുള്ളിൽ ഒളിപ്പിച്ചാണ് ലഹരിവസ്തു ഇയാൾ കടത്താൻ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.