ഷിൻസൊ ആബെയുടെ മരണത്തിൽ അനുശോചിച്ച് കുവൈത്ത്

0
20

കുവൈത്ത് സിറ്റി: ജപ്പാൻ മുൻ പ്രധാനമന്ത്രി  ഷിൻസൊ ആബെയുടെ മരണത്തിൽ അനുശോചിച്ച് കുവൈത്ത്. ജപ്പാൻ ചക്രവർത്തിക്കും സർക്കാരിനും ജനങ്ങൾക്കും ഷിൻസൊ ആബെയുടെ കുടുംബത്തിനും  ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസ്താവനയിൽ പറഞ്ഞു.

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്കെതിരായ ആക്രമണത്തിൽ കുവൈത്ത് വിദേശകാര്യമന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. അദ്ദേഹത്തിന് നേരെ ഉണ്ടായ വെടിവെപ്പ് ഹീനവും ഭീരുത്വവും ആണെന്നാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയം.ജപ്പാനും കുവൈത്തും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിന് അബെ നൽകിയ മഹത്തായ സംഭാവനകളും പ്രാദേശിക, ആഗോള തലങ്ങളിൽ സമാധാനത്തിനും വികസനത്തിനും അദ്ദേഹം നൽകിയ സംഭാവനകളും മന്ത്രാലയം പ്രസ്താവനയിൽ അനുസ്മരിച്ചു.