കുവൈറ്റിൽ നാല് പേർക്ക് കൊറോണ വൈറസ് ബാധയെന്ന് അഭ്യൂഹം: വാര്‍ത്തകൾ നിഷേധിച്ച് അധികൃതർ

0
29

കുവൈറ്റ്: രാജ്യത്ത് പരിഭ്രാന്തി പരത്തി കൊറോണ വൈറസ് ഭീതി. കുവൈറ്റിൽ നാല് പേർക്ക് കൊറോണ വൈറസ് ബാധയെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്. എന്നാൽ ഇത്തരത്തിൽ ഒരു കേസും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രാജ്യം കൊറോണ വൈറസ് മുക്തമാണെന്നും മറിച്ചുള്ള പ്രചരണങ്ങൾ ഭീതിയും ആശങ്കയും പരത്താനാണെന്നുമാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഉയർന്ന പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുമായി ഏഷ്യൻ വംശജരായ കുറച്ചാളുകൾ ആശുപത്രികളിൽ ചികിത്സയ്ക്കെത്തിയിരുന്നു, കൊറോണ സംശയിക്കുന്നവരെ ചികിത്സിക്കാനുള്ള എല്ലാ വിധ പ്രതിരോധ സംവിധാനങ്ങളും എല്ലാ ആശുപത്രികളിലും സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അടിയന്തിര ഘട്ടങ്ങളെ നേരിടാൻ അവര്‍ പൂർണ്ണ സജ്ജരാണ്. ഇത്തരത്തില്‍ സംശയം തോന്നിയ രോഗികളില്‍ അത്യാവശ്യമായ ലാബ് ടെസ്റ്റുകൾ നടത്തിയെന്നും എന്നാൽ ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചത്.