കുവൈറ്റ് ഗാർഹിക മേഖലയിലെ പുതുക്കിയ തൊഴിൽ ചട്ടങ്ങൾ പ്രസിദ്ധീകരിച്ചു. പുതുക്കിയ  പട്ടിക പ്രകാരം അഞ്ച് രാജ്യങ്ങളെ കൂടി ഈ മേഖലയിൽ നിന്നും വിലക്കിയിട്ടുണ്ട്.
ജിബൗട്ടി, എത്യോപ്യ, ബുർകിന ഫാസോ, ഗുനിയ, ഗുനിയ ബസാവോ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള പുതിയ റിക്രൂട്ട്‌മെന്റുകൾ ഇതോട് കൂടി റദ്ദായിരിക്കുകയാണ്.
കെനിയ, ഉഗാണ്ട, നൈജീരിയ, ടോഗോ, സെനഗൽ, മലാവി, ഭൂട്ടാൻ, താൻസാനിയ, ഗാമ്പിയ, ചാഡ്, ഘാനാ, സിംബാവേ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളെ നേരത്തെ തന്നെ വിലക്കിയിട്ടുള്ളതാണ്`.
കാമറൂൺ, കോംഗോ, ബുറുണ്ടി, എറിട്രിയ, ലൈബീരിയ എന്നീ രാജ്യങ്ങൾക്ക് മേൽ താൽക്കാലിക വിലക്കുണ്ട്.