കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചരുടെ ആശ്രിതര്‍ക്ക് ഇന്ത്യന്‍ എംബസി പ്രഖ്യപിച്ച ധനസഹായം ഒരാഴ്ചയ്ക്കകം വിതരണം ചെയ്ത് തുടങ്ങും. നിര്‍ധനരായ പ്രവാസികളുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപവീതമാണ് സഹായധനമായി നല്‍കുക. ആദ്യഘട്ട വിതരണം ഓഗസ്റ്റ് 15 മുതല്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ചാണ് സഹായധനം നല്‍കുന്നത്. അപേക്ഷകരില്‍ അര്‍ഹരായവര്‍ക്ക് തന്നെ സഹായം ലഭിക്കുന്നു എന്നുറപ്പാക്കുന്നതിനായി മൂന്നംഗ സമിതി ഓരോ ഫയലുകളും സസൂക്ഷ്മം പിരശോധിക്കും. സഹായധനം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നാട്ടില്‍ ലഭ്യമാക്കും.120 ദീനാറിൽ കുറവ് ശമ്പളമുള്ള, കുവൈത്തിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്കെല്ലാം സഹായം ലഭ്യമാക്കും.
Home Middle East Kuwait കോവിഡില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായ വിതരണം ഒരാഴ്ചയ്ക്കകം ആരംഭിക്കും