കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദി ദിവസ് സമുചിതമായി ആചരിച്ചു. ഹിന്ദി ഭാഷയുടെ പരിപോഷണത്തിനായുള്ള പ്രതിഞ്‌ജ അംബാസിഡര്‍ സിബിജോര്‍ജ് ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന്റെ വീഡിയോ സന്ദേശവും സംപ്രേഷണം ചെയ്‌തു. എംബസിയിലെ ഓഫീസര്‍മാരും ജീവനക്കാരും ഹിന്ദി കവിതകള്‍ അവതരിപ്പിച്ചു. എല്ലാ വര്‍ഷവും സെപ്‌തംബര്‍ 14നാണ് ഹിന്ദി ദിവസ് ആയി ആഘോഷിക്കുന്നത്.