കോവിഡ്‌ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം അണിചേര്‍ന്ന കുവൈത്തിന്‌ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞ്‌ കുവൈത്തിലെ ഇന്ത്യന്‍ ്‌അംബാസിഡര്‍ സിബി ജോര്‍ജ്‌

0
16

കുവൈത്ത്‌ സിറ്റി കോവിഡ്‌ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക്‌ പരിപൂര്‍ണ പിന്തുണ നല്‍കിയ കുവൈത്തിന്‌ നന്ദി അറിയിച്ച്‌ കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്‌. കടുത്ത ആരോഗ്യ പ്രതിസന്ധി നേരിട്ട സമയത്ത്‌ കുവൈത്തിലുള്ള ഇന്ത്യക്കാര്‍ക്ക്‌ നല്‍കിയ പിന്തുണയ്‌ക്കും സംരക്ഷണത്തിനും അമീര്‍ ഷെയ്‌ഖ്‌ നവാഫ്‌ അല്‍ അഹമ്മദ്‌ അല്‍ ജാബര്‍ അല്‍ സബാഹിനും കിരീടാവകാശി ഷെയ്‌ഖ്‌ മിഷാല്‍ അല്‍ അഹമ്മദ്‌ അല്‍ ജാബര്‍ അല്‍ സബാഹിനും അംബാസിഡര്‍ നന്ദി എടുത്തു പറഞ്ഞു.

ഇന്ത്യയിലെ കോവിഡ്‌ സാഹചര്യങ്ങള്‍ നേരിടുന്നതിന്‌ കുവൈത്ത്‌ നല്‍കിയ സഹായ സഹകരണങ്ങള്‍ക്ക്‌ നന്ദി രേഖപ്പെടുത്തുന്നതിനായി എംബസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോവിഡിനെതിരെ കുവൈത്ത്‌-ഇന്ത്യ സംയുക്ത പോരാട്ടം എന്ന പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ്‌ സാഹചര്യങ്ങള്‍ ഇന്ത്യയില്‍ വെല്ലുവിളിതീര്‍ത്ത സമയത്ത്‌ കുവൈത്ത്‌ ഇന്ത്യക്ക്‌ നല്‍കിയ പിന്തുണ വളരെ വലുതാണ്‌. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ സഹകരണം ഏതു പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യുന്നതിന്‌ ഉതകുന്നതാണെന്നും ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു.

കുവൈത്ത്‌ വിദേശകാര്യ സഹമന്ത്രി അംബാസഡര്‍ അലി സുലൈമാന്‍ അല്‍ സഈദ്‌,കുവൈത്ത്‌ പോര്‍ട്ട്‌ അതോറിറ്റി ഡയറക്ടര്‍ ജമാല്‍ ഹാദില്‍ അല്‍ ജലാവി, കുവൈത്ത്‌ വ്യോമയാന വകുപ്പ്‌ മേധാവി എഞ്ചിനീയര്‍ യൂസുഫ്‌ അല്‍ ഫൗസാന്‍, കുവൈത്ത്‌ റെഡ്‌ ക്രസന്റ്‌ സൊസൈറ്റി ഉപാധ്യക്ഷന്‍ അന്‍വര്‍ അല്‍ ഹസാവി, വ്യവസായ അതോറിറ്റി ഡയറക്ടര്‍ അബ്ദുല്‍ കരീം താക്കി തുടങ്ങിയ പ്രവമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.