കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബർ അതോറിറ്റി എൻട്രി ബിസിനസ് വിസയിൽ വരുന്നവർക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള ഗ്രേസ് പിരീഡ് നീട്ടിയതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) മാർച്ച് 31 വരെ ഗ്രേസ് പിരീഡ്നീട്ടിക്കൊണ്ടുള്ള അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ പുറപ്പെടുവിച്ചതായി പിഎഎം ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ അറിയിച്ചു. 2021 നവംബർ 24-ന് മുമ്പ് നൽകിയ അത്തരം വിസകൾക്ക് മാത്രമാണ് ഇത് ബാധകമാവുക എന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ്-19 അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രിതല സമിതിയുടെ നിർദ്ദേശപ്രകാരമാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചതെന്നും അൽ മൂസ കൂട്ടിച്ചേർത്തു.