കുവൈത്തിലെ ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി സ്വകാര്യവത്കരിക്കില്ല

0
23

കുവൈത്ത് സിറ്റി: കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനിയെ സ്വകാര്യവത്കരിക്കുമെന്ന  പ്രചാരണത്തിൽ വാസ്തവമില്ലെന്ന് വാണിജ്യ-വ്യവസായ മന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി മാസൻ അൽ നഹെദ് സ്ഥിരീകരിച്ചു. ഈ വിഷയത്തിൽ പ്രചാരണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ പ്രത്യേക പത്രപ്രസ്താവന ഇറക്കുകയായിരുന്നു.