കോവിഡ് നാലാം ഡോസ് വാക്സിൻ നൽകാൻ നിലവിൽ തീരുമാനിച്ചിട്ടില്ല: കുവൈത്ത് ആരോഗ്യ മന്ത്രി

0
20

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് വാക്സിൻ  നാലാം ഡോസ് നൽകുന്നത് സംബന്ധിച്ച് നിലവിൽ പദ്ധതികൾ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ചില യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് വാക്‌സിനേഷന്റെ നാലാമത്തെ ഡോസ് നൽകാൻ തുടങ്ങിയെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുന്നതിനായി ഏവരും, മൂന്നാമത്തെ ഡോസ് വാക്സിൻ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.