കുവൈത്ത് സിറ്റി: സ്പീഡ് ടെസ്റ്റ്” സൂചിക പ്രകാരം ഫിക്സഡ് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വേഗതയിൽ കുവൈത്ത് ഗൾഫിൽ രണ്ടാം സ്ഥാനത്തും ആഗോളതലത്തിൽ 22-ാം സ്ഥാനത്തും എത്തി. നോർവേയും സിംഗപ്പൂരുമാണ് ആദ്യ സ്ഥാനത്ത് എത്തിയത്
അതേസമയം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ മെയ് മാസത്തിൽ ഗൾഫ് മേഖലയിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണ്. ആദ്യം ഒന്നും രണ്ടും സ്ഥാനങ്ങളിൽ യു.എ.ഇ (ലോകമെമ്പാടും രണ്ടാം സ്ഥാനം), ഖത്തർ (ആഗോളതലത്തിൽ മൂന്നാം സ്ഥാനം) എന്നിവയാണ് . ആഗോളതലത്തിൽ കുവൈത്ത് അഞ്ചാം സ്ഥാനത്താണ്.
കുവൈറ്റിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഡൗൺലോഡ് വേഗത സെക്കൻഡിൽ 105.07 എംബി ആയിരുന്നപ്പോൾ മൊബൈൽ ഇന്റർനെറ്റ് ഡൗൺലോഡ് വേഗത സെക്കൻഡിൽ 104.47 എംബി ആണ്.