ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യങ്ങളിൽ കുവൈത്ത് ഏഴാമത്

0
37

കുവൈത്ത് സിറ്റി: ജർമ്മൻ ഡാറ്റാ ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, ആഗോള എണ്ണ ശേഖരത്തിൽ  കുവൈത്ത് ലോകത്ത് ഏഴാം സ്ഥാനത്ത്. 102 ബില്യൺ ബാരൽ റിസർവ് ആണുള്ളത് , വിപണി വിഹിതത്തിൽ 6% വരുമിത്. 298 ബില്യൺ ബാരൽ കരുതൽ ശേഖരമുള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉൽപ്പാദക രാജ്യമാണ് സൗദി അറേബ്യ,  2020 ൽ ക്രൂഡ് ഓയിൽ കയറ്റുമതിയിൽ അത് 17% ലേക്ക് എത്തിയിരുന്നു.

304 ബില്യൺ ബാരലുകളുള്ള വെനസ്വേലയിൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുണ്ട്, എന്നിട്ടും കാര്യമായ എണ്ണ കയറ്റുമതിക്കാരായി രാജ്യം അറിയപ്പെടുന്നില്ല. , പട്ടികയിലെ  കാനഡ ( 168 ബില്യൺ ബാരലുകളുള്ള ) മൂന്നാമത്തെ വലിയ എണ്ണ ശേഖരമുള്ള രാജ്യമാണ്.

.