എംബസിയുടെ പേരിൽ തട്ടിപ്പ്   ജാഗ്രത പാലിക്കണം എന്ന് എംബസ്സി 

0
24

 

ഇന്ത്യക്കാരെ ഫോണിൽ വിളിച്ചു എംബസ്സിയിൽ നിന്നാണ് എന്ന് തെറ്റിദ്ധരിപ്പിച്ചു

ബേങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളും മറ്റു വിവരങ്ങളും  ശേഖരിച്ചു തട്ടിപ്പു നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരം  തട്ടിപ്പിനു ഇരയാവുന്നതിൽ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി ഇറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേനെയാണ് ഇത്തരം ആളുകൾ ഫോൺ വിളിക്കുന്നത്. ഫോൺ വിളിക്കുന്ന ആളുകളുടെ വിവരങ്ങൾ മനസ്സിലാക്കി എംബസ്സിയിൽ നിന്നാണ് എന്ന് വിശ്വസിപ്പിക്കുന്ന രീതിയിലാണ് ഇവർ സംസാരിക്കുന്നതു എന്നതിനാൽ  പലരും തട്ടിപ്പിനു ഇരയാവുന്നു.ഇന്ത്യൻ എംബസി ഇത്തരത്തിൽ ആരുടെയും വ്യക്തി വിവരങ്ങളോ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളോ , പണം അയക്കുന്നതിന്റെ വിവരങ്ങളോ ശേഖരിക്കുന്നില്ലെന്നും എംബസ്സി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.