പ്രവാചകനിന്ദ ; കുവൈത്തിലെ സൂപ്പർമാർക്കറ്റുകൾ ഇന്ത്യയിലുള്ള ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നു

0
18

കുവൈത്ത് സിറ്റി:  അൽ-അർദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികൾ ഇന്ത്യയിലെ ബിജെപി ദേശീയ വക്താക്കൾ നടത്തിയ പ്രവാചകനിന്ദയുമായി ബന്ധപ്പട്ട്, പ്രതിഷേധത്തിൻ്റെ ഭാഗമായി  ഇന്ത്യയിൽ നിന്നുള്ള ചായയും മറ്റ് ഉൽപ്പന്നങ്ങളും ട്രോളികളിൽ കൂട്ടിയിട്ടു. ഒരു സൂപ്പർമാർക്കറ്റ് ഇന്ത്യൻ ഉൽപ്പന്നങ്ങൾ  വിൽപ്പന നടത്തുന്നതിൽ നിന്നും നിന്ന് പിൻവലിച്ചു. കുവൈറ്റ് സിറ്റിക്ക് പുറത്തുള്ള സൂപ്പർമാർക്കറ്റിൽ, അരി, സുഗന്ധവ്യഞ്ജനങ്ങൾ, മുളകുകൾ എന്നിവയുടെ ഷെൽഫുകൾ മുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടുകയും “ഞങ്ങൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു” എന്ന് അറബിയിൽ അച്ചടിച്ച ബോർഡുകൾ സ്ഥാപിക്കുകയും ആയിരുന്നു.

ഒരു കുവൈറ്റ് മുസ്ലീം ജനത എന്ന നിലയിൽ ഞങ്ങൾ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കില്ല എന്ന് സ്റ്റോർ സിഇഒ നാസർ അൽ മുതൈരി അന്താരാഷ്ട്ര വാർത്താ ഏജൻസിയോട് പറഞ്ഞു .