കുവൈറ്റ് സിറ്റി: കുവൈത്തിൽ മാസ്ക് ധരിക്കാത്ത പൗരന്മാരിൽ നിന്ന് പിഴ ഈടാക്കരുതെന്ന് ആവശ്യവുമായി ആരോഗ്യ സമിതി അംഗം. നിലവിൽ മാസ്ക് ധരിക്കാത്തവർക്ക് 100 ദിർഹമാണ് പിഴ ഏർപ്പെടുത്തിയിരിക്കുന്നത്. സ്വദേശികളെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആരോഗ്യ സമിതി അംഗമായ എംപി സാദൂന്‍ ഹമദ് ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പിഴത്തുക 500 ദിനാറായി ഉയര്‍ത്തണമെന്ന് എംപി സാലിഹ് അല്‍ ഷലാഹി നേരത്തെ ആവശ്യപ്പെട്ടിരുന്നു അദ്ദേഹം ഒഴികെ മറ്റ് കമ്മിറ്റിയംഗങ്ങളെല്ലാം പിഴ ഈടാക്കുന്നതിനെ എതിര്‍ത്തുവെന്ന് സാദൂന്‍ ഹമദ് പറഞ്ഞു.
മൊഡേണ വാക്‌സിന് 90 ശതമാനം ഫലപ്രാപ്തിയും സിനോവമിന് 80 ശതമാനം ഫലപ്രാപ്തിയും ഉള്ളതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഇവയുമായി ആരോഗ്യമന്ത്രാലയം കരാറുണ്ടാക്കിയിട്ടില്ലെന്നും എംപി പറഞ്ഞു. ഓക്‌സ്ഫഡ്-അസ്ട്രാസെനക്ക വാക്‌സിനുമായാണ് മന്ത്രാലയത്തിന് കരാറുള്ളത്. എന്നാല്‍ മന്ത്രാലയത്തിന് നേരിട്ട് കരാറില്ലാത്ത പശ്ചാത്തലത്തില്‍ കൂടുതല്‍ വാക്‌സിന്‍ ലഭ്യമാകാന്‍ അസ്ട്രാസെനക്കയുമായി നേരിട്ട് ബന്ധപ്പെടണമെന്ന് മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും എംപി വ്യക്തമാക്കി.