കുവൈത്ത് സിറ്റി: ഇറാൻ 360 മെഗാവാട്ട് ശേഷിയുള്ള പുതിയ ആണവ റിയാക്ടർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുവെന്ന പ്രഖ്യാപനത്തിൽ ആശങ്ക ഉയർത്തി കുവൈത്തിലെ എംപി ഒസാമ അൽ-ഷഹീൻ . പ്രത്യേക സാഹചര്യത്തിൽ അയൽരാജ്യങ്ങളുമായി ചേർന്ന് ഒരു പ്രതിസന്ധി ടീം രൂപീകരിക്കണമെന്ന് എംപി നിർദ്ദേശിച്ചു. പ്രദേശത്തെ പരിസ്ഥിതിയിലും പൊതുജന ആരോഗ്യത്തിലും ഈ ആണവ റിയാക്ടറിന്റെ സ്വാധീനം സംഘം വിലയിരുത്തണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു. പുതിയ ആണവ റിയാക്ടറായ ഡാർഖോവിൻ കുവൈറ്റ് അതിർത്തിയിൽ നിന്ന് 81 കിലോമീറ്റർ മാത്രം അകലെയാണെന്നും അദ്ദേഹം പറഞ്ഞു.