അതിസമ്പന്നരായ അറബ് രാജ്യങ്ങളിൽ കുവൈത്ത് മൂന്നാംസ്ഥാനത്ത്

0
23

കുവൈത്ത്‌ സിറ്റി :  അറബ് ലോകത്തെ അതി  സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് മൂന്നാം സ്ഥാനത്ത്. ആഗോളതലത്തിൽ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ 39 ആം സ്ഥാനമാണ് കുവൈത്ത് നേടിയത്. അമേരിക്കൻ മാഗസിൻ “സിഇഒ വേൾഡ്” രാജ്യങ്ങളുടെ ജിഡിപിയുടെ ആളോഹരി വിഹിതം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്.  25,290 ഡോളറാണെന്ന് കുവൈത്തിലെ ആളോഹരിവരുമാനം എന്ന് റിപ്പോർട്ടിൽ പറയുന്നു.

അറബ് രാജ്യങ്ങളിലെ അതി സമ്പന്ന രാജ്യം ഖത്തർ ആണ്. ലോകരാജ്യങ്ങളിൽ പത്താം സ്ഥാനത്താണ് ഖത്തർ. . ഖത്തറിന്റെ ആളോഹരി വരുമാനം 59143 ഡോളർ ആണു. യുഎഇ ആണു അറബ്‌ രാജ്യങ്ങളിൽ  രണ്ടാമത്തെ രാജ്യം 35171 ഡോളർ  പ്രതി ശീർഷ വരുമാനം.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം ആയി തിരഞ്ഞെടുക്കപ്പെട്ടത് ലക്സംബർഗ്. , പ്രതിശീർഷ ജിഡിപി 131,782 ഡോളർ. 94,696 ഡോളർ വിഹിതമുള്ള സ്വിറ്റ്സർലൻഡ് തൊട്ടുപിറകെ ഉണ്ട്. മൂന്നാം സ്ഥാനത്ത് അയർലാൻഡ് ആണ്  94,556 ഡോളറിന്റെ GDP.  81,995 ഡോളർ വിഹിതമുള്ള നോർവേയും, 68,309 ഡോളർ  പ്രതിശീർഷ വിഹിതവുമായി അമേരിക്കയുുംം നാലും അഞ്ചുംംംം സ്ഥാനങ്ങൾ നേടി .

ആഗോള തലത്തിൽ ബഹറൈൻ 41 ആം സ്ഥനത്തും സൗദി അറേബ്യ 43 ആം സ്ഥനത്തും ഇടം പിടിച്ചു. ആഗോള തലത്തിൽ 51 ആം സ്ഥാനത്താണ് ഒമാൻ.