കുവൈത്ത് സിറ്റി : കുവൈത്ത് ക്രിമിനൽ കോടതി ബംഗ്ലാദേശ് പാർലമെൻറ് അംഗം കാസി ഷാഹിദുൽ ഇസ്ലാം പാപ്പൂളിന് നാല് വർഷം തടവ് വിധിച്ചു. മനുഷ്യക്കടത്ത് ആരോപിച്ച് കുവൈത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ക്ലീനിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഷാഹിദിനെ അറസ്റ്റ് ചെയ്തിരുന്നു.
ഓരോ വിദേശ തൊഴിലാളികളേയും കുവൈത്തിലേക്ക് എത്തിക്കുന്നതിനായി 3,000 ദിനാർ വരെ ഇയാൾ കൈപ്പറ്റി. വാഗ്ദാനം ചെയ്തതനുസരിച്ച് അവർക്ക് ജോലിയും വേതനവും നൽകിയില്ലെന്നും തട്ടിപ്പിന് ഇരയായ പലരും ആരോപിച്ചു. കൂടുതലും ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികളാണ് തട്ടിപ്പിന് ഇരയായത്,
പ്രമാദമായ മറ്റൊരു കേസിൽ സർക്കാർ ഉദ്യോഗസ്ഥനായ മേജർ ജനറൽ മസെൻ അൽ ജറയെ കോടതി ശിക്ഷിച്ചു. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിലാണ് ശിക്ഷിച്ചത്