ഫുട്ബോൾ ലോകകപ്പ് വിജയകരമാക്കാനുള്ള ഖത്തറിന്റെ പരിശ്രമങ്ങൾക്ക് കുവൈത്ത് പരിപൂർണ്ണ പിന്തുണ നൽകും:അംബാസഡർ ഖാലിദ് അൽ മുതൈരി

0
24

കുവൈത്ത് സിറ്റി: ഫുട്ബോൾ ലോകകപ്പ് വിജയകരമാക്കാനുള്ള ഖത്തറിന്റെ അശ്രാന്ത പരിശ്രമങ്ങൾക്ക് കുവൈത്ത് പരിപൂർണ്ണ പിന്തുണ നൽകുന്നതായി ഖത്തറിലെ കുവൈത്ത് അംബാസഡർ ഖാലിദ് അൽ മുതൈരി പറഞ്ഞു.  ലോകകപ്പിനായുള്ള ഖത്തറിലെ ഒരുക്കങ്ങൾക്ക് രാഷ്ട്രീയ നേതൃത്വത്തിന്റെ മാർഗനിർദേശപ്രകാരം എംബസി പൂർണമായി പിന്തുണച്ചതായി അംബാസഡർ അൽ മുതൈരി പറഞ്ഞു.

ഈ ടൂർണമെന്റിന്റെ മത്സരങ്ങൾ കാണാനും ഇഷ്ട ടീമുകളെ പിന്തുണയ്ക്കാനും ഖത്തർ സന്ദർശിക്കുന്ന കുവൈറ്റ് ഫുട്ബോൾ ആരാധകർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും കുവൈത്ത് എംബസി നൽകുന്നതായും അദ്ദേഹം പറഞ്ഞു .